ചങ്ങനാശേരി: കുറുമ്പനാടം സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം എല്‍പി സ്കൂളില്‍ അസംബ്ലി സമയത്ത് സംസാരിച്ചതിന്റെ പേരില്‍ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥികളെ നാക്കുകൊണ്ട് നിലത്ത് കുരിശുവരപ്പിച്ച സംഭവത്തില്‍ പ്രിന്‍സിപ്പല്‍ മാപ്പുപറയണമെന്നുള്ള കുട്ടികളുടെ മാതാപിതാക്കളുടെ തീരുമാനത്തെതുടര്‍ന്ന് നാളെ പിടിഎ യോഗം വിളിക്കും. എഇഒ എ.കെ. അപ്പുക്കുട്ടന് യോഗത്തില്‍ പങ്കെടുക്കും. തെങ്ങണ അയ്യന്‍കുളം രമേശിന്റെ മകള്‍ അക്ഷര (6) പുതുപ്പറമ്പില്‍ ബിനുവിന്റെ മകള്‍ ഹന്ന നസ്റിന് (6) എന്നീ കുട്ടികളെയാണ് സ്കൂള്‍ പ്രിന്‍സിപ്പലും കന്യാസ്ത്രീയുമായ അധ്യാപിക നാക്കുകൊണ്ട് കുരിശു വരപ്പിച്ചത്. സംഭവത്തില്‍ ഹിന്ദു ഐക്യവേദിയും മറ്റു സംഘടനകളും പ്രതിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: