കൊട്ടാരക്കര: പട്ടാഴി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കിടത്തി ചികിത്സ പുനഃസ്ഥാപിക്കുക എന്നാവശ്യത്തില്‍ പത്തുദിവസം പിന്നിട്ട സത്യാഗ്രഹസമരം നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്തോഫീസ് പടിക്കലേക്ക് മാറ്റി.
ആശുപത്രി ജംഗ്ഷനില്‍ നിന്നും പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്തോഫീസ് പടിക്കലെത്തി. സമരത്തിന്റെ ആവശ്യവും ജനവികാരവും മാനിക്കാത്ത പഞ്ചായത്ത് ഭരണസമിതി വരുംദിനങ്ങളില്‍ ശക്തമായ സമരങ്ങള്‍ നേരിടേണ്ടി വരുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി അറിയിച്ചു.
പതിനൊന്നാംദിന സത്യാഗ്രഹം യുവമോര്‍ച്ച നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അനീഷ് കോവൂര്‍ അനുഷ്ഠിച്ചു. സുരേഷ് വലംപുറത്ത്, രതീഷ്ചന്ദ്രന്, വാസുദേവന്‍പിള്ള, മുരളീധരന്, രാജീവ്, രാധാകൃഷ്ണന്, ദിവാകരന്, സഹദേവന് എന്നിവര്‍ നേതൃത്വമേകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: