ലക്നൗ: പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി നിയമഭേദഗതി കൊണ്ടു വരുന്ന കാര്യം ജനപ്രതിനിധികള്‍ ആലോചിക്കണമെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പറഞ്ഞു. അഴിമതിക്കേസുകളുടെ പേരില്‍ പാര്‍ലമെന്റ് തുടര്‍ച്ചയായി തടസപ്പെടുന്ന സാഹചര്യത്തിലാണ് പ്രണാബിന്റെ നിര്‍ദ്ദേശം.
രാഷ്ട്രീയ നേതൃത്വത്തിന്റെ കൂട്ടായ ആലോചന ഇക്കാര്യത്തില്‍ ആവശ്യമാണെന്നും രാഷ്ട്രപതി പറഞ്ഞു. ലക്നൗവിലെ ജാഗ്രണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. നിയമങ്ങള്‍ കൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധികള്‍ മറികടക്കാനായില്ലെങ്കില് അവ ഭേദഗതി ചെയ്യുന്നതാണ് ഉചിതം.
ബജറ്റിനു ശേഷമുള്ള പണം നീക്കിയിരിപ്പ് സംബന്ധിച്ച സൂക്ഷ്മപരിശോധന അതാത് മന്ത്രാലയങ്ങള്‍ തന്നെ നടത്തണമെന്നും അദ്ദേഹം നിദ്ദേശിച്ചു. സാമ്പത്തിക കാര്യങ്ങളിലെ നിയമനിര്‍മാണത്തിന് പാര്‍ലമെന്റില്‍ കൂടുതല്‍ സമയം ചര്‍ച്ച നടത്തണമെന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: