കൊച്ചി: ജപ്പാനും സൗദി അറേബ്യയും സന്ദര്‍ശിക്കുന്ന വോഡഫോണിന്റെ ഡേറ്റാ സേവന വരിക്കാര്‍ക്ക് ഇനി മുതല്‍ പരിധിയില്ലാത്ത റോമിംഗ് ലഭ്യമാകും. അന്തര്‍ദേശീയ നിരക്കുകള്‍ക്ക് ജൂണില്‍ 60 ശതമാനം ഇളവ് പ്രഖ്യാപിച്ചതിന് തുടര്‍ച്ചയായാണ് വോഡഫോണ്‍ ഈ റോമിംഗ് സൗകര്യം നടപ്പാക്കുന്നത്.
മൂന്ന് വിവിധ പ്ലാനുകളിലാണ് ഈ റോമിംഗ് പാക്കേജുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. മൂന്നു ദിവസം സാധുതയുള്ള 1499 രൂപയുടെ പ്ലാന്‍, 5 ദിവസത്തെ 2499 രൂപയുടെ പ്ലാന്‍, 7 ദിവസത്തെ 3499 രൂപയുടെ പ്ലാന്‍ എന്നിവയാണ് ഈ പ്ലാനുകള്‍. ജപ്പാനില്‍ സോഫ്റ്റ്ബാങ്ക് നെറ്റ് വര്‍ക്കും സൗദി അറേബ്യയില്‍ മൊബിലിറ്റിയുമാണ് ഈ ഡേറ്റാ സേവന പാക്കേജുകളില്‍ വോഡഫോണിന്റെ പങ്കാളികള്‍. മറ്റേതെങ്കിലും ഓപ്പറേറ്ററുടെ നെറ്റ് വര്‍ക്ക് ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഇപ്പോള്‍ നിലവിലുള്ള 10 കെബിയ്ക്ക് 5.5 രൂപ നിരക്കില്‍ എന്ന സാധാരണ അന്താരാഷ്ട്ര ഡേറ്റാ റോമിംഗ് നിരക്കില്‍ ചാര്‍ജ് തുടര്‍ന്നും ചാര്‍ജ് ചെയ്യും.ജപ്പാന് റോമിംഗ് ആക്റ്റിവേറ്റ് ചെയ്യാന്‍ അഇഠഡഘഖജച3/5/7 എന്നും സൗദി പ്ലാന്‍ ആക്റ്റിവേറ്റ് ചെയ്യാന്‍ അഇഠഡഘടഅഡ3/5/7 എന്നും 111 എന്ന ടോള്‍ഫ്രീ നമ്പറിലേയ്ക്ക് എസ്എംഎസ് സന്ദേശമയച്ചാല്‍ മതിയാകുമെന്ന് വോഡഫോണിന്റെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആവശ്യമായ ദിവസകാലാവധികള്ക്കനുസരിച്ച് 3, 5, 7 എന്നിവകളില്‍ ഒന്നു മാത്രമാണ് സന്ദേശത്തില്‍ ഉള്‍പ്പെടുത്തേണ്ടത്.
അന്താരാഷ്ട്ര റോമിംഗില്‍ ഡേറ്റാ സേവനത്തിനുള്ള ഡിമാന്‍ഡ് വര്‍ധിച്ചു വരികയാണെന്നും ഇതു കണക്കിലെടുത്താണ് പുതിയ ഈ റോമിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും വോഡഫോണ്‍ ഇന്ത്യയുടെ സിഒഒ സുനില്‍ സൂദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: