ആലപ്പുഴ: ടി.പി.ചന്ദ്രശേഖരന് വധത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്ന് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎല്‍എ. മാനവിക യാത്രയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രശേഖരന്റെ ഭാര്യയും പ്രതിപക്ഷ നേതാവും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കണം.
ഭൂമിദാന കേസില്‍ നിന്ന് അച്യുതാനന്ദനെ ഒഴിവാക്കാന്‍ വിവരാവകാശ കമ്മീഷനംഗം ഇടപെട്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ ധാര്‍മികതയുണ്ടെങ്കില്‍ അദ്ദേഹം പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെയ്ക്കണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു. കേരളത്തിലെ വര്‍ഗീയ ധ്രുവീകരണം അപകടകരമാണ്. യുഡിഎഫിലെ ചില ഘടകകക്ഷികള്‍ അതിന് വളംവെയ്ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണം. സംസ്ഥാനത്തിന് മതേതര കാഴ്ചപ്പാട് നഷ്ടമാകുന്ന അവസ്ഥയാണുള്ളതെന്നും ഇപ്പോഴത്തെ വിലക്കയറ്റം ഭാവിയിലെ ഗുണത്തിന് വേണ്ടിയാണെന്നും സര്‍ക്കാര്‍ ബോധപൂര്‍വം വിലക്കയറ്റം സൃഷ്ടിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: