ലണ്ടന്‍: ഗുജറാത്ത് സര്‍ക്കാരുമായുള്ള സഹകരണം പുനഃസ്ഥാപിക്കാന്‍ യുകെ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ന്യൂദല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷര്‍ ഗുജറാത്ത് സന്ദര്‍ശിക്കും. യുകെ ഫോറിന് ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫിസാണ് ഇക്കാര്യം അറിയിച്ചത്.
ഗുജറാത്തുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചു മുഖ്യമന്ത്രിയും മറ്റു മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമ്മിഷണര്‍ ചര്‍ച്ച നടത്തും. 11 വര്‍ഷത്തെ മോഡി ഭരണത്തില്‍ ഗുജറാത്തില്‍ വികസനം നടപ്പായിയെന് യുകെ ഫോറിന് ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
2002ലെ ഗോദ്ര സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കു നീതി ലഭിക്കണം. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. സംസ്ഥാനത്തു മികച്ച ഭരണവും മനുഷ്യാവകാശവും ഉറപ്പുവരുത്തണം. സംസ്ഥാനം സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് പൗരന്മാര്ക്ക് എല്ലാ സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
യുകെയുടെ തീരുമാനത്തെ ട്വിറ്ററിലൂടെ മോഡി സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: