തൃപ്പൂണുത്തുറ: നവരാത്രിയാഘോഷത്തിന് ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ഒരുക്കങ്ങളായി. മുകാംബിക സരസ്വതി സാന്നിദ്ധ്യം കൊണ്ട് പ്രസിദ്ധമായ ഇവിടത്തെ നവരാത്രിയോടനുബന്ധിച്ചുള്ള കലാ-സാംസ്ക്കാരിക സമ്മേളനം 15ന് വൈകീട്ട് 5ന് ദേവസ്വം- ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.
ചീഫ് കമ്മീഷണര്‍ ഡോ.വി.എം.ഗോപാലമേനോന്‍ അദ്ധ്യക്ഷതവഹിക്കും. സിനിമാതാരം മഞ്ജുവാര്യര്‍ മുഖ്യാതിഥിയായിരിക്കും. സ്പെഷ്യല്‍ കമ്മീഷണര്‍ എന്‍.സുകുമാരന്‍, സെക്രട്ടറി വി.രാജലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ദല്‍ഹി പ്രകാശിന്റെ ഭക്തിഗാനാമൃതം, സൗപര്‍ണ്ണിക നൃത്ത വിദ്യാലയത്തിന്റെ നൃത്തനൃത്യങ്ങള്‍ വിവിധ ദിവസങ്ങളില്‍ ഗായത്രി വീണക്കച്ചേരി, മോഹിനിയാട്ടം, വീണക്കച്ചേരി, ഗാനാര്‍ച്ചന, ലയവിന്യാസം, ശാസ്താംപാട്ട്, കാഞ്ചികാമകോടി സംഗീത ഗോപാലിന്റെ സംഗീത് സദസ്സ്, ഭരതനാട്യം, അയ്യപ്പഗാനാമൃതം, കഥാപ്രസംഗം, ഡോ.പത്മാസുരേഷ് ബാംഗ്ലൂരിന്റെ നാട്യ ഉത്സവ്, ഭക്തിഗാന തരംഗിണി, തിരുവാതിരകളി, വയലിന് കച്ചേരി, ജയവിജയ ജയന്റെ ഭക്തിസംഗീതം നടന സന്ധ്യ ജയറാം നയിക്കുന്ന മേജര്‍സെറ്റ് പഞ്ചാരിമേളം, പ്തമഭൂഷണം ടി.എന്‍.കൃഷ്ണന്റെ വയലിന്‍കച്ചേരി, ഐഡിയസ്റ്റാര്‍ വിവേകാനന്ദന്റെ ഭക്തിഗാനമേള, ഓട്ടന്തുള്ളല്, ശാലുമേനോന്റെ നൃത്തശില്പം, ബാലെ, തുള്ളത്രയം, അക്ഷരശ്ലോക സദസ്സ്, സംഗീതോത്സവം, നൃത്തോത്സവം, ഗജവീരന്മാര് അണിനിരക്കുന്ന എഴുന്നള്ളിപ്പ്, മേജര്‍സെറ്റ് പഞ്ചവാദ്യം തുടങ്ങി രാത്രിയും പകലും നീളുന്ന കലാപരിപാടികള്‍ 24 വരെ നടക്കും. 22ന് ദുര്‍ഗ്ഗാഷ്ടമി പൂജവയ്പും 24ന് രാവിലെ 8ന് വിജയദശമി പൂജയെടുപ്പും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: