എരുമേലി: കരിങ്കല്ലുംമൂഴിക്കു സമീപമുള്ള തടിമില്‍ ഇന്നലെ പുലര്‍ച്ചെ കത്തിനശിച്ചു. എരുമേലി, മണിപ്പുഴ സ്വദേശി മങ്ങാട്ട് ജയ്മോന് ജേക്കബിന്റെ ഉടമസ്ഥതയിലുള്ള തടിമില്ലാണ് കത്തിയത്. കുറെ തടികളും, 3 മോട്ടോറുകളും കത്തി. അപകട കാരണം വ്യക്തമല്ലെന്ന് കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സ് യൂണിറ്റ് പറഞ്ഞു. വെളുപ്പിലെ 4.30 ഓടെ അറക്കപ്പൊടി കൂട്ടിയിട്ടിരിക്കുന്ന ഭാഗത്തുനിന്നും ആദ്യം പുകയും പിന്നെ തീയും ഉണ്ടാകുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തീ പടര്‍ന്നതോടെ ഓടിക്കൂടിയ നാട്ടുകാര്‍ തീ അണക്കുന്നതിനിടെ കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്സും എത്തി തീ അണച്ചു. ആര്‍ക്കും പരിക്കുകളില്ല. സ്റ്റേഷന് ഓഫീസര്‍ ടി.എം. ഭാസ്കരന്റെ നേതൃത്വത്തില്‍ വി.സി. ഷാജി, കെ.കെ. സുരേഷ്, ജോയി, റെജിമോന്, ടി.എം.പ്രസാദ് എന്നിവരുടെ സംഘമാണ് എത്തിയത്. എരുമേലി പോലീസും സ്ഥലത്തെത്തി സുരക്ഷനടപടികള്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: