പള്ളുരുത്തി: കൊച്ചിക്കായലില്‍ അഴുമുഖത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന ആറു മത്സ്യത്തൊഴിലാളികളെ പിഐഎസ്എഫ് പിടികൂടി. ഇവരുടെ മത്സ്യബന്ധന ഉപകരണങ്ങളും, വലകളും പിടിച്ചെടുത്തിട്ടുണ്ട്. ഞായറാഴ്ച പകലാണ് സംഭവം. അതിസുരക്ഷയുടെ പേരില്‍ എല്‍എന്‍ജി ടെര്‍മിനലിന്റെ പുറത്ത് ചിലദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് നിരോധന മേര്പ്പെടുത്താറുണ്ടെങ്കിലും തൊഴിലെടുത്തുകൊണ്ടിരുന്ന മത്സ്യത്തൊഴിലാളികളെ പിടികൂടുന്നത് ഇത് ആദ്യമായാണ്. ഞായറാഴ്ച 11 മണിയോടുകൂടി പിടികൂടിയ ഇവരെ മണിക്കൂറുകള്‍ക്ക് ശേഷമാണ് വിട്ടയച്ചത്. മത്സ്യത്തൊഴിലാളികളെ കായലില്‍ നിന്നും പിടികൂടിയ സിഐഎസ്എഫ് അധികൃതരുടെ നടപടിയില്‍ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ പ്രസിഡന്റ് കെ.ഡി.ദയാപരന്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: