ജയ്പ്പൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ് സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് വ്യാജമാണെന്ന് രാജസ്ഥാന് സര്‍ക്കാര്‍ വ്യക്തമാക്കി. ബിജെപിയും സംഘപരിവാര്‍ സംഘടനകളും നേതൃത്വം നല്കുന്ന പരിപാടികളില്‍നിന്നും വിട്ടുനില്‍ക്കണമെന്നായിരുന്നു നേരത്തെ ഇറങ്ങിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. ഈ മാസം അവസാനം ജയ്പൂരില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച ത്രിദിന ക്യാമ്പ് മുന്നില്‍ കണ്ടായിരുന്നു സര്‍ക്കുലര്‍ വന്നത്. 1971 ലെ സര്‍വീസ് നിയമങ്ങളുടെ ലംഘനമായും ഈ രീതിയിലുള്ള പരിപാടികളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുക വഴി സംഭവിക്കുന്നതെന്ന് സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നു. പരിപാടികളില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
സപ്തംബര്‍ 20 ന് പുറത്തിറങ്ങിയ സര്‍ക്കുലര്‍ സംബന്ധിച്ച് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി സി.കെ.മാത്യു തയ്യാറാക്കിയിട്ടുണ്ട്. ദുരുദ്ദേശ്യത്തോടെ നടന്ന ഒരു ഗൂഢാലോചനയുടെ ഫലമാണ് ഈ സര്‍ക്കുലറെന്ന് രാജസ്ഥാന് സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വെബ്സൈറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ആര്‍എസ്എസ് ബിജെപി പരിപാടികളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍ ഇറങ്ങിയതിനെത്തുടര്‍ന്ന് രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ ബിജെപി കനത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: