എരുമേലി: കൊരട്ടി ആവേമരിയ അനധികൃത ധ്യാനകേന്ദ്രത്തിനെതിരെ കോടതിവിധിവന്നിട്ടും ഉത്തരവ് അട്ടിമറിച്ച് സഭാ മേലധ്യക്ഷന്മാരെ സഹായിക്കുന്ന പോലീസ് നടപടിക്കെതിരെ ഹിന്ദുഐക്യവേദി സമരത്തിനിറങ്ങുമെന്ന് പഞ്ചായത്ത് കമ്മറ്റി നേതാക്കള്‍ പറഞ്ഞു. ധ്യാനകേന്ദ്രത്തിലെ പ്രാര്‍ത്ഥന, ഏതെങ്കിലും തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോടതിവിധി.
എന്നാല്‍ ഇതിനെല്ലാം ഘടകവിരുദ്ധമായി ധ്യാനകേന്ദ്രത്തില്‍ ആളുകളെക്കൂട്ടാനും പാറപൊട്ടിക്കാനും മൗനാനുവാദം നല്കിയ പോലീസ് നടപടിക്കെതിരെയാണ് പ്രക്ഷോഭമെന്നും നേതാക്കള്‍ പറഞ്ഞു. കൊരട്ടിയിലെ ധ്യാനകേന്ദ്രം പ്രവര്‍ത്തനത്തിന് പുരോഹിതര്മാര്ക്ക് എല്ലാവിധ ഒത്താശചെയ്തു കൊടുക്കുന്നതും പോലീസാണെന്നു നേതാക്കള്‍ ആരോപിച്ചു.
ഹിന്ദു ഐക്യവേദി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മനോജ് നായര്‍ അദ്ധ്യക്ഷതവഹിച്ചയോഗത്തില് ജന. സെക്രട്ടറി ഹരികൃഷ്ണന്, സെക്രട്ടറി കെ.കെ. സജീവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: