എരുമേലി: പഞ്ചായത്തിലെ പ്രധാന ടൗണ്കേന്ദ്രങ്ങളിലുള്ള ഓട്ടോറിക്ഷകള്‍ക്ക് സ്റ്റാന്റ് പെര്‍മിറ്റ് നല്‍കുന്നതോടൊപ്പം ഗതാഗതനിയന്ത്രണത്തിന് ട്രാഫിക്ക് കമ്മറ്റി രൂപീകരിക്കാനും എരുമേലി പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു.
വിവിധ ഓട്ടോ തൊഴിലാളിക്ക് യൂണിയന് നേതാക്കളുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തിലാണ് തീരുമാനം. നാളെ മുതല്‍ സ്റ്റാന്റ് പെര്‍മിറ്റിനുള്ള നടപടികള്‍ തുടങ്ങാനും തീരുമാനിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് പെര്‍മിറ്റ് നല്‍കുക. ടൗണിലെ രണ്ട് സ്റ്റാന്റുകള്‍, സോണി ആശുപത്രിപടിയിലെ ഓട്ടോകള്‍ക്ക് ബുധനാഴ്ചയും പേരൂര്‍ത്തോട്, കൊരട്ടി, പ്രിയങ്ക ജംഗ്ഷന് എന്നിവിടങ്ങളിലെ ഓട്ടോകള്‍ക്ക് വ്യാഴാഴ്ചയും, മണിപ്പുഴ മറ്റാനൂര്ക്കര, കനകപ്പലം, രാജാപട്ടി, പാര്‍ട്ടി ഓഫീസ് എന്നിവിടങ്ങളിലെ ഓട്ടോകള്‍ക്ക് വെള്ളിയാഴ്ചയുമായി പെര്‍മിറ്റ് നല്‍കുക. പെര്‍മിറ്റ് എടുക്കുന്നതിന് ലൈസന്‍സ്, ബാഡ്ജ്, പെര്‍മിറ്റ്, ഫോട്ടോ എന്നിവ പഞ്ചായത്താഫിസില്‍ രജിസ്റ്റര്‍ ചെയ്യണം. ടൗണ്‍ സമ്പ്രദായത്തിലാണ് പെര്‍മിറ്റ് വാഹനങ്ങളുടെ നമ്പര്‍ ക്രമീകരിച്ചിരിക്കുന്നത്. മറ്റുള്ള മേഖലയിലെ ഓട്ടോകള്‍ക്ക് പിന്നീട് പെര്‍മിറ്റ് നല്‍കാനും തീരുമാനിച്ചു.
ശബരിമല തീര്‍ത്ഥാടനമടക്കം വരുന്ന സീസണിലുണ്ടാകുന്ന ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനായി എരുമേലിയില്‍ ട്രാഫിക്ക് മാനേജ്മെന്റ് കമ്മറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഓട്ടോറിക്ഷകളടക്കം വെരുന്ന ടാക്സി വാഹനങ്ങളുടെ ബാഹുല്യം അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗതാഗതനിയന്ത്രണത്തിനായി ജനകീയ പങ്കാളിത്തത്തോടെയുള്ള സഹകരണം ഉറപ്പാക്കുന്നതിനാണ് ട്രാഫിക്ക് കമ്മറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പഞ്ചായത്ത് ഹാളില്‍നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്, എംഎല്‍എ, വിവിധ യൂണിയന് പ്രതിനിധികളായ നാസര്‍ പനച്ചി, പി.കെ. റസാക്ക്, റെജി, സി.എം. രമേശ്, ഷാജി, സന്ദീപ് എന്നിവര്‍ പങ്കെടുത്തു. എന്നാല്‍ ഓട്ടോറിക്ഷകള്‍ക്ക് നമ്പറുതരുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചക്ക് തങ്ങളെ അറിയിച്ചില്ലെന്നും ഒരു വിഭാഗം അട്ടോ തൊഴിലാളികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: