ബംഗളുരു: കാവേരി നദീജലപ്രശ്നത്തില്‍ കര്‍ണാടകയില്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണം. ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചു. ചുരുക്കം ചില വാഹനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. സര്‍ക്കാര്‍ ബസുകളും മിക്ക സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. കോളജുകളും സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസ് സംസ്ഥാന ഘടകവും ജനതാദള്‍ സെക്യുലറും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 20,000 പോലീസുകാരെയും കര്‍ണാടക റിസര്‍വ് പോലീസ് ഫോഴ്സിന്റെ 25 പ്ലാറ്റൂണ്‍ സേനയെയും വിന്യസിച്ചിട്ടുണ്ട്.
ബംഗളുരുവില്‍ ബസുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായി. പ്രതിഷേധം രൂക്ഷമായിരിക്കുന്ന മാണ്ഡ്യ, മൈസൂര്‍, ഹസര്‍ തുടങ്ങിയിടങ്ങളില്‍ ബന്തിന് അനുകൂല പ്രതികരണമാണ് ലഭിച്ചത്. റെയില്‍ ഗതാഗതത്തെയും ബന്ദ് ബാധിച്ചു.
കര്‍ണാടക രക്ഷണ വേദികയുടെ നേതൃത്വത്തില്‍ നേലമാംഗല, അനെകര്‍, ദോഡബെല്ലാപുര തുടങ്ങിയിടങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: