കണ്ണൂറ്: ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ മറക്കുന്നതാണ് ഇന്ന് നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും കാരണമെന്ന് ഭക്ഷ്യ-സിവില്‍ സപ്ളൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അഭിപ്രായപ്പെട്ടു. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പും പാര്‍ലമെണ്റ്ററി ലിറ്ററസി ക്ളബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച ഗാന്ധി ചിത്രങ്ങളുടെ പ്രദര്‍ശനം കണ്ണൂറ് സെണ്റ്റ് മൈക്കിള്‍സ് ആംഗ്ളോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയുടെ ജീവിതവും ആദര്‍ശങ്ങളും നമ്മള് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക എളുപ്പമല്ല. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തണം. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ അല്‍പ്പമെങ്കിലും സ്വാംശീകരിക്കാന്‍ കഴിഞ്ഞാല്‍ തന്നെ അത് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. മന്ത്രി പറഞ്ഞു. കാസര്‍കോട് സ്വദേശി നിര്‍മ്മല്‍ കുമാര്‍ ശേഖരിച്ച മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ അപൂര്‍വ്വ നിമിഷങ്ങളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. എ.പി. അബ്ദുള്ളക്കുട്ടി, എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പാര്‍ലമെണ്റ്ററി ലിറ്ററസി ക്ളബ്ബ് കണ്‍വീനര്‍ സിജോ ജെ അറക്കല്‍, ഫോക്ളോര്‍ അക്കാദമി ചെയര്മാന് ഡോ. ബി. മുഹമ്മദ് അഹമ്മദ് എന്നിവര്‍ പ്രഭാഷണം നടത്തി. കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍, നഗരസഭാ വൈസ് ചെയര്മാന് സി. സമീര്‍, കൗണ്‍സിലര്‍ ടി.സി. താഹ, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ടി. ജോസഫ്, നിര്‍മ്മല്‍ കുമാര്‍, ഗാന്ധിയന്‍ സംഘടനാ നേതാവ് കാരയില്‍ സുകുമാരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി. സുഗതന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് എക്സൈസ് വകുപ്പിണ്റ്റെ ലഹരിവിരുദ്ധ സ്ളൈഡ് ഷോയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: