കൊച്ചി: പ്രമുഖ ഐടി സര്‍വീസസ് കണ്‍സള്‍ട്ടിംഗ് ബിസിനസ് സൊലൂഷന്‍സ് സ്ഥാപനമായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന ഐടി വിസ് ക്വിസ് മത്സരത്തിന്റെ കൊച്ചി എഡിഷനില്‍ എരൂരിലെ ഭാവന്‍സ് വിദ്യാമന്ദിര്‍ സ്കൂള്‍ വിജയിച്ചു.
130 സ്കൂളുകളില്‍ നിന്നായി 1300 ലധികം കുട്ടികള്‍ പങ്കെടുത്ത ഐടി വിസ് ക്വിസില്‍ എരൂര്‍ ഭാവന്‍സ് വിദ്യാമന്ദിര്‍ സ്കൂളിനെ പ്രതിനിധീകരിച്ച എസ്.സച്ചിനും അഭിജിത്ത് മേനോനും ആണ് വിജയികളായത്. കാക്കനാട് ഭാവന്‍സ് ആദര്‍ശ വിദ്യാലയ സ്കൂളിനെ പ്രതിനിധീകരിച്ച കാര്‍ത്തിക് ഗണപതിയും വാസുദേവ് ചക്രവര്‍ത്തിയും രണ്ടാമതെത്തി.
വിജയികള്‍ക്ക് സമ്മാനങ്ങളും ട്രോഫികളും കൊച്ചി റേഞ്ച് ഐജി കെ.പത്മകുമാറും ടിസിഎസ് കൊച്ചി സെന്റര്‍ ഹെഡ് സന്തോഷ് കുറുപ്പും ചേര്‍ന്ന് വിതരണം ചെയ്തു.
8 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി കൊച്ചി ഗോകുലം കണ്വെന്ഷന് സെന്ററിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്്. 14 പ്രാദേശിക കേന്ദ്രങ്ങളില്‍ നിന്നും യുഎഇ എഡിഷനിലും വിജയികളാകുന്നവര്‍ ഡിസംബറില്‍ ദേശീയ തലത്തില്‍ മത്സരിക്കും. എരൂര്‍ ഭാവന്‍സ് വിദ്യാമന്ദിര്‍ സ്കൂള്‍ ദേശീയ തല മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: