കാലടി: അകവൂര്‍ ഹൈസ്കൂളില്‍ വയോജനദിനത്തോടനുബന്ധിച്ച് നടന്ന ‘സാന്ത്വനം-2012’ എന്ന പരിപാടി ശ്രദ്ധേയമായി. സ്കൂള്‍ കുട്ടികളുടെ കുടുംബത്തില്‍നിന്നും എത്തിച്ചേര്‍ന്ന മുപ്പതോളം മുതിര്‍ന്ന പൗരന്മാരുമായുള്ള തുറന്ന സംവാദമായിരുന്നു പരിപാടി. എത്തിച്ചേര്‍ന്ന മുത്തശ്ശിമാര്‍ ഭദ്രദീപം കൊളുത്തി ശുഭാരംഭം കുറച്ച പരിപാടി ആലുവ എംഎല്‍എ അന്‍വര്‍സാദത്ത് ഉദ്ഘാടനം ചെയ്തു.
വൃദ്ധജനങ്ങളെ കൂടുതല്‍ അറിയാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.ജി.ശിവദാസന്‍ അധ്യക്ഷനായി. സ്കൂള്‍ മാനേജര്‍ ഡോ. ആര്.രവീന്ദ്രന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വര്‍ഗീസ്, വാര്‍ഡ് മെമ്പര്‍ ജാനകി ടീച്ചര്‍, ഹെഡ്മാസ്റ്റര് പി.മധുസൂദനന്, ഷാക്കിര്‍, അഞ്ജലി ബാബു, ബാദിറ, ഡോ. പി.കെ.ശങ്കരനാരായണന്, വി.കെ.സഫിയ എന്നിവര്‍ സംസാരിച്ചു.
ലീല അന്തര്‍ജ്ജനം ചൊല്ലിയ അക്ഷരശ്ലോകവും പ്രമോദിനിയമ്മയുടെ സ്വന്തം കവിതയും മുത്തശ്ശിമാരുടെ പരിപാടിയായിരുന്നു. കുട്ടികള്‍ മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും പൊന്നാടയും പൂച്ചെണ്ടും നല്കി ആദരിച്ചു. കുട്ടികളുടെയും അധ്യാപകരുടെയും ഒപ്പം ഉച്ചഭക്ഷണം കഴിച്ചാണ് ഇവര്‍ പിരിഞ്ഞുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: