ചെങ്ങമനാട്: ചെങ്ങമനാട് ഗവ.എല്‍പി സ്ക്കൂള് ശതാബ്്ദിയാഘോഷങ്ങള്ക്ക് തിങ്കളാഴ്ച തുടക്കംകുറിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണാവിഷ്ക്കരിച്ചിരിക്കുന്നത്. ഉച്ചക്ക് രണ്ടിന് ആഘോഷ ചടങ്ങുകള്‍ മന്ത്രി കെ.ബാബു ഉദ്ഘാടനം നിര്‍വ്വഹിക്കും. കഴിഞ്ഞ മാസം 15ന് നടത്താനിരുന്ന ഉദ്ഘാടന ചടങ്ങ് ഹര്‍ത്താലിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്. 1911ല്‍ ചെങ്ങമനാട് വടക്കേടത്ത് വീട്ടില്‍ ശങ്കരപ്പിള്ളയുടെ പറമ്പില്‍ കുടിപള്ളിക്കുടമായാണ് നാട്ടില്‍ അറിവിെന്റ ആദ്യാക്ഷരങ്ങള്‍ക്ക് നാന്ദികുറിച്ചത്. 1912-13 അധ്യയന വര്‍ഷം സ്ക്കൂളിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. പിന്നിട്ട നൂറ് വര്‍ഷകാലത്തിനിടയില്‍ സ്ക്കൂളില്‍ പഠിച്ച നൂര്കണക്കിനാളുകളാണ് ഉന്നത നിലകളിലെത്തിയത്.
ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ശാസ്ത്ര ക്ലാസ്, കുട്ടിക്കവിതകളുടെ പുസ്തക പ്രകാശനം, പൂര്‍വ വിദ്യാര്‍ത്ഥി, അധ്യാപക സംഗമങ്ങള്‍, ഊര്‍ജ സംരക്ഷണ ക്ലാസ്, സെമിനാറുകള്‍, ആരോഗ്യ സംരക്ഷണ പരിപാടികള്‍ ,ബോധവല്‍ക്കരണ ക്ലാസുകള്‍, ചര്‍ച്ചകള്‍, കൗതുക വസ്തുക്കളുടെ പ്രദര്‍ശനം, വാന നിരീക്ഷണ ക്ലാസ്, മലയാള ഭാഷ പ്രയോഗം, അഭിനയകല പരിശീലന പരിപാടി, ചിരിയരങ്ങ് തുടങ്ങി ബൃഹത്തായ പദ്ധതികളാണാവിഷ്ക്കരിച്ചിരിക്കുന്നത്്. 2013 മാര്‍ച്ചിലാണ് ശതാബ്ദിയാഘോഷങ്ങളുടെ സമാപനം. ഘോഷയാത്ര, ആദരിക്കല്‍, പൊതുസമ്മേളനം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. ശതാബ്ദിയാഘോഷിക്കുന്ന സ്ക്കൂളില്‍ മുന്‍ പഞ്ചായത്ത് പ്രസിഡനൃ എ.ആര്.നാരായണന് അദ്ദേഹത്തിെന്റ അന്തരിച്ച ഭാര്യ എ.എന്‍.കല്യാണിയുടെ സ്മരണക്കായി നിര്‍മ്മിച്ച കല്യാണിനാരായണന് സ്മാരക സ്റ്റേജിെന്റ ഉദ്ഘാടനവും തിങ്കളാഴ്ച മന്ത്രി നിര്‍വഹിക്കും. ചടങ്ങില്‍ അന്‍വര്‍സാദത്ത് എംഎല്‍എ അധ്യക്ഷത വഹിക്കും. കെ.പി.ധനപാലന് എം.പി.മുഖ്യ പ്രഭാഷണം നടത്തും.
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡനൃ അഡ്വ.എം.കെ.ഷാജി എന്ഡോവ്മെനൃ വിതരണം നിര്‍വഹിക്കും. ഉപഹാര സമര്‍പ്പണം, ഫോട്ടോ അനാഛാദനം എന്നിവ ഗ്രാമ പഞ്ചായത്ത് പ്രസിഡനൃ ജയമുരളീധരനും നിര്‍വഹിക്കും. ജില്ല പഞ്ചായത്തംഗം എം.ജെ.ജോമിയടക്കം ജനപ്രതിനിധികള്‍, അധ്യാപക രക്ഷാകര്‍തൃ പ്രതിനിധികള്‍, പൂര്‍വ അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ, മത, സാമൂഹിക,സാംസ്ക്കാരിക, കല രംഗത്തുള്ള വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തില്‍ വിവിധ വിദ്യാഭ്യാസ അവാര്‍ഡുകളും വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: