ചെന്നൈ: ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സര്‍ക്കാരിനെതിരെ പുതിയ സമരമുറയുമായി ഡിഎംകെ നേതാവ് എം. കരുണാനിധി. ഇനിമുതല്‍ കറുത്ത ഷര്‍ട്ട് ധരിക്കാനാണ് കരുണാനിധിയുടെ തീരുമാനം. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഡിഎംകെ പ്രവര്‍ത്തകര്‍ നടത്താനിരുന്ന മനുഷ്യച്ചങ്ങലക്ക് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഡിഎംകെ നേതാവിന്റെ വ്യത്യസ്ത സമരമുറ.
പാര്‍ട്ടി മുഖപത്രമായ മുരശൊലിയിലൂടെയാണ് കറുത്തവസ്ത്രം ധരിക്കാനുള്ള തീരുമാനം കരുണാനിധി അറിയിച്ചത്. സര്‍ക്കാരിന്റെ ദുഷ്പ്രവൃത്തികള്ക്കെതിരായി താന്‍ ഇന്നുമുതല്‍ കറുത്തവസ്ത്രം ധരിച്ച് മാത്രമേ പൊതുവേദിയില്‍ എത്തുകയുള്ളൂ. ഇനിമുതല്‍ ഇതായിരിക്കും തന്റെ വസ്ത്രമെന്നും കരുണാനിധി അറിയിച്ചു.
കഴിഞ്ഞ ദിവസം കരുണാനിധിയുടെ നേതൃത്വത്തില്‍ കറുത്ത വസ്ത്രണണിഞ്ഞ് ഡിഎംകെ പ്രവര്‍ത്തകര്‍ ജയലളിത സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിരുന്നു. ഇത് പോലീസ് തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരെ ലഘുലേഖ വിതരണവും കരുണാനിധി ആഹ്വാനം ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടിലെ മധുരയില്‍ ഭൂമി കയ്യേറ്റത്തിന്റെ പേരിലും അനധികൃത ഖാനനത്തിന്റെ പേരിലും കരുണാനിധിയുടെ കൊച്ചുമകന് ദയാനിധിക്കെതിരെ കേസെടുക്കുകയും അദ്ദേഹത്തിന്റെ വീട്ടിലും ഒാഫീസുകളിലും റെയ്ഡ് നടത്തി ചില രേഖകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പ്രശ്നത്തെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: