ന്യൂഡല്‍ഹി:മാനംകാക്കല്‍ കൊലപാതക കേസില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്കു വധശിക്ഷ.യുവദമ്പതികളായ യോഗേഷിനെയും ആഷയെയും കൊലപ്പെടുത്തിയ കേസിലാണു ഡല്‍ഹിയിലെ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി രമേഷ് കുമാര്‍ സിംഗാള്‍ ആണു ശിക്ഷ വിധിച്ചത്.ആഷയുടെ മാതാപിതാക്കളായ സൂരജ്, മായ, അമ്മാവന്‍ ഓം പ്രകാശ്, അമ്മായി ഖുശ്ബൂ, സഹോദരന്‍ സഞ്ജീവ് എന്നിവര്‍ക്കാണു വധശിക്ഷ . കേസില്‍ ഇവര്‍ കുറ്റക്കാരാണെന്നു കോടതി നേരത്തേ കണ്ടെത്തിയിരുന്നു. വ്യത്യസ്ത ജാതിയില്‍ പെട്ട ആശ-യോഗേഷ് എന്നിവര്‍ തമ്മില്‍ വിവാഹം ചെയ്തതില്‍ പ്രകോപിതരായ ആശയുടെ ബന്ധുക്കള്‍ ഇരുവരെയും മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: