കോട്ടയം: ഗ്യാസ് സിലിണ്ടറുകളുടെ വിലവര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഒരു കാരണവശാലും ന്യായീകരിക്കത്തക്കതല്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് പറഞ്ഞു. മഹിളാമോര്‍ച്ച കോട്ടയം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പോസ്റ്റോഫീസ് പടിക്കല്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരൂക്ഷമായ വിലക്കയറ്റത്തിലൂടെ ജനങ്ങളെ ദുരിതക്കയത്തില്‍ തള്ളിയിട്ട പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജിവച്ച് പുറത്തുപോകുകയാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.
മഹിളാമോര്‍ച്ചാ മണ്ഡലം പ്രസിഡന്റ് സുമാ മുകുന്ദന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഷൈലമ്മ രാജപ്പന്, വിജയലക്ഷ്മി നാരായണന്, അനിതാ മോഹന്‍, ഝാന്‍സി പി.പി, ജയശ്രീ പ്രസന്നന്, എം. ശാന്തി, സി.എന്‍ സുഭാഷ്, എം.ആര് അനില്‍കുമാര്‍, പി.ജെ ഹരികുമാര്‍, നാസര്‍ റാവുത്തര്‍, അനീഷ് കല്ലേലില്‍, എം. മുരുകേശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: