തൃശൂര്‍. ചാലക്കുടിക്കടുത്ത് തെങ്ങിന് തടി പാളത്തിലിട്ടു ട്രെയിന്‍ അപകടത്തില്‍പ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടു.ഇന്ന് പുലര്‍ച്ചെ 1.30-ഓടെയായിരുന്നു സംഭവം.കൊച്ചുവേളിയിലേക്കു പോകുകയായിരുന്ന ,ഹുബ്ളി- കൊച്ചുവേളി തീവണ്ടിയുടെ എന്ജിന് തെങ്ങിന്തടിയില് തട്ടി കേടുപാടുപറ്റി. ആര്‍ക്കും പരിക്കില്ല.ഇതേ തുടര്‍ന്ന് ഒരു മണിക്കൂറോളം ട്രെയിന്‍ പിടിച്ചിടേണ്ടിവന്നു.കൊടകര പോലീസും റെയില്‍വേ പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. ട്രാക്കില്‍ തെങ്ങിന്‍തടിയിട്ട് അട്ടിമറിശ്രമം നടത്തിയതു തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: