ആലുവ: മഴശക്തമാകുന്നത് കാത്ത്നില്ക്കാതെ തിരുട്ട് ഗ്രാമത്തില്‍ നിന്ന് മോഷ്ടാക്കള്‍ എത്തുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ പോലീസ് സ്റ്റേഷനുകള്‍ക്ക് കീഴില്‍ പിടിയിലായ മോഷ്ടാക്കളില്‍ പലരും തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ളവരായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തിരുട്ട് സംഘം എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചത്. മാന്യമായി വേഷം ധരിച്ചാണ് ഇവര്‍ എത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പഴയതു പോലെ ഇവരെ തിരിച്ചറിയുവാനും എളുപ്പമല്ല. ഇവരിലേറെ പേര്‍ക്കും മലയാളവും നന്നായി വഴങ്ങുന്നുണ്ട്. പല മോഷണകേസുകളിലും തുടരന്വേഷണങ്ങള്‍ നടക്കുന്നില്ലെന്നതാണ് തിരുട്ട് കള്ളന്മാര്ക്ക് പ്രോത്സാഹനമാകുന്നത്. അതുകൊണ്ടുതന്നെ വലിയൊരു കവര്‍ച്ച നടത്തി ഏതാനും ദിവസം മാറിനിന്നശേഷം മറ്റേതെങ്കിലും പ്രദേശത്തുപോയിവീണ്ടും കവര്‍ച്ച നടത്തുകയും ചെയ്യും.
തിരുട്ട്ഗ്രാമക്കാര് ജയിലിലായാലും അവരുടെ ബന്ധുക്കള്‍ പട്ടിണിയിലാകില്ലെന്നതാണ് മറ്റൊരു പ്രത്യേകത. തിരുട്ട് ഗ്രാമത്തിലെ മൂപ്പന്റെ അറിവോടെയാണ് ഓരോ സംഘങ്ങളും മോഷണത്തിനായി എത്തുന്നത്. ഓരോ മോഷണം നടത്തുമ്പോഴും ഇതിന്റെ വിവരങ്ങളും ആരെങ്കിലും പിടിയിലായിട്ടുണ്ടെങ്കില്‍ ആ വിവരവും അപ്പപ്പോള്‍ ഗ്രാമത്തിലേക്ക് കൈമാറും. അവിടെ നിന്നും ഇടപെടലുകള്‍ നടത്തിയാണ് നിയമസഹായമുള്‍പ്പെടെ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത്. കവര്‍ച്ചനടത്തി ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിതവിഹിതം ഗ്രാമമൂപ്പനെ ഏല്‍പ്പിക്കണം. ഈ തുക ഉപയോഗിച്ചാണ് കവര്‍ച്ചയ്ക്കിടെ ജയിലിലാകുന്ന കുടുംബങ്ങളെ സഹായിക്കുന്നത്. ഇത്തരത്തില്‍ കുടുംബത്തിലെ ഒരംഗം ജയിലിലായാല്‍ പകരം മറ്റൊരംഗം മോഷണമേഖലയിലേക്ക് സജീവമാകണമെന്ന നിബന്ധനയും ഈ ഗ്രാമത്തിലുണ്ട്. ഇതിന് തെയ്യാറാകാതെ വന്നാല്‍ സഹായവും നിലയ്ക്കും. അതുകൊണ്ടുതന്നെയാണ് തിരുട്ട് ഗ്രാമത്തിലെ മോഷണകല അവസാനിപ്പിക്കുവാനും കഴിയാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: