കൊച്ചി: അഴിമതിയിലൂടെ ജനങ്ങളെ കൊള്ളയടിക്കുകയും വിലക്കയറ്റത്തിലൂടെ ജനങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്ന യുപിഎ സര്‍ക്കാര്‍ ചില്ലറ വില്പന മേഖലയിലും വിദേശനിക്ഷേപം അനുവദിയ്ക്കുക വഴികോടിക്കണക്കിന് ആളുകളുടെ തൊഴിലും രാജ്യത്തിന്റെ സ്വാശ്രയത്വവും അട്ടിമറിയ്ക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് ആരോപിച്ചു. ചില്ലറ വില്പന മേഖലയിലെ വിദേശ നിക്ഷേപത്തിനെതിരെ ബിജെപി എറണകുളം നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിക്ഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി.ജി.അനില്‍കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍.മധു, സഹജഹരിദാസ്, സന്ധ്യ ജയപ്രകാശ്, സി.ജി.രാജഗോപാല്‍, ഉപേന്ദ്രനാഥ പ്രഭു, പച്ചാളം ശിവരാമന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സാമൂഹ്യ സുരക്ഷാ പദ്ധതി
കൊച്ചി: നഗരസഭയുടെ 2012-13 വര്‍ഷത്തെ വികേന്ദ്രീകൃതാസൂത്രണ പദ്ധതിപ്രകാരമുള്ള സാമൂഹ്യസുരക്ഷാ പദ്ധതികളായ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സഹായ ഉപകരണ വിതരണം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന പഠിക്കുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്, വിദ്യാലയങ്ങളില്‍ പോകാത്ത 18 വയസില്‍ താഴെയുള്ള മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സ്കോളര്‍ഷിപ്പ് എന്നിവ വിതരണം ചെയ്യും.കൊച്ചി നഗരസഭ കിഴക്കന്‍ മേഖലയിലെ വികലാംഗ ഉപകരണ നിര്‍ണയക്യാമ്പ് 11 ന് എറണാകുളം നോര്‍ത്ത് ടൗണ്ഹാളില്വെച്ചും പടിഞ്ഞാറന്‍ മേഖലയിലെ വികലാംഗ ഉപകരണ നിര്‍ണയ ക്യാമ്പ് 12 ന് മട്ടാഞ്ചേരി ടൗണ്‍ ഹാളില്‍വെച്ചും നടത്തും.വികലാംഗ ഉപകരണ വിതരണത്തിനുള്ള നിര്‍ദ്ദിഷ്ട ഫാറം പൂരിപ്പിച്ച് ബന്ധപ്പെട്ട ഡിവിഷന് കൗണ്‍സിലറുടെ സാക്ഷ്യപത്രവും അനുബന്ധ രേഖകളും സഹിതം മേല്‍ വിവരിച്ച പ്രകാരം സര്‍ക്കാര്‍ ഉത്തരവിന്റെയടിസ്ഥാനത്തില്‍ വികലാംഗ നിര്‍ണയ ക്യാമ്പില്‍ ഹാജരാകുന്നവരെയാണ് ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുന്നത്.കൊച്ചി നഗരസഭാ പരിധിയില്‍ സ്ഥിരമായി താമസിക്കുന്ന, ആനുകൂല്യം ലഭിക്കുന്നതിന് അര്‍ഹരായവര്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍ അതാത് ഡിവിഷന് കൗണ്സിലര്മാരില്നിന്നോ കൊച്ചി നഗരസഭ മെയില്‍ ഓഫീസ് പ്ലാനിംഗ് വിഭാഗത്തില്‍ നിന്നോ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: