കോതമംഗലം: പരമ്പരാഗത വ്യവസായമായ കള്ളുചെത്തു വ്യവസായം അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായും നിര്ത്തലാക്കികൂടെ എന്ന ഹൈക്കോടതി പരാമര്‍ശം ആയിരക്കണക്കിനു തൊഴിലാളി കുടുംബങ്ങളെ തകര്‍ക്കുമെന്ന് എറണകുളം ജില്ലാ മദ്യവ്യവസായ തൊഴിലാളി യൂണിയന് കോതമംഗലം റയിഞ്ച് സെക്രട്ടറി കെ.എന്‍.ബാബു പറഞ്ഞു. കോതമംഗലം റയിഞ്ച് ജനറല്‍ ബോഡിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാരായ നിരോധനത്തിലൂടെ അയിരക്കണക്കിന് തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുകയും നിരവധി പേര് സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുകയും ചെയ്തു. കള്ളു വ്യവസായം പ്രതിസന്ധിയിലൂടെ നീങ്ങുമ്പോള്‍ ഈ വ്യവസായത്തെ സംരക്ഷിച്ചുകൊണ്ട് തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടിയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സ്പിരിറ്റ് വില്‍പ്പന ഉണ്ടെങ്കില്‍ ശക്തമായി നേരിടാന്‍ ഒരു ഡിപ്പാര്‍ട്ടുമെന്റ് മുഴുവനായുള്ളപ്പോള് അസൂത്രിതമായി കള്ളുചെത്തു വ്യവസായത്തെ തകര്‍ക്കാനുള്ള ഏതൊരു നീക്കത്തെയും ശക്തമായി നേരിടുമെന്ന് യോഗം മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: