കോതമംഗലം: സുവിശേഷത്തിന്റെ പേരില്‍ വാരപ്പെട്ടിയില്‍ ഹൈന്ദവ വിശ്വാസികളുടെ വീടുകള്‍ കയറിയിറങ്ങി മതപിരവര്‍ത്തന പ്രേരണ നടത്തുകയായിരുന്ന ഒരു വിഭാഗം സുവിശേഷ പ്രവര്‍ത്തകരെ ഹൈന്ദവ വിശ്വാസികളായ കുറേപ്പേര് ചോദ്യം ചെയ്യാനെത്തിയതോടെ സംഘര്ഷസാധ്യയുണ്ടെന്ന വിവരം ലഭിച്ച കോതമംഗലം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസെത്തി സുവിശേഷ പ്രവര്‍ത്തകരെ തിരിച്ചയച്ചു. കോതമംഗലം കലാ ജംഗ്ഷനടുത്ത് പ്രവര്‍ത്തിച്ചുവരുന്ന ബ്രദറണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് എന്ന സംഘടനയിലെ ഏതാനും പ്രവര്‍ത്തകരാണ് ഹൈന്ദവ വിശ്വാസികളുടെ വീടുകള്‍ കയറിയിറങ്ങി മതപരിവര്‍ത്തന ശ്രമം നടത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഈ മേഖലയിലെ യഹോവസാക്ഷികളുടെ സംഘടനയില്‍പ്പെട്ടവരും ഹൈന്ദവ വീടുകള്‍ കയറിയിറങ്ങി മതപരിവര്‍ത്തന ശ്രമം നടത്തിയിരുന്നു. ഹൈന്ദവ വിശ്വാസികളായ ആളുകള്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: