കൊച്ചി: അഴിമതിക്കും, ഡീസല്‍വില വര്‍ദ്ധനയ്ക്കും പാചകവാതക നിയന്ത്രണത്തിനും ചില്ലറ വില്പന മേഖലയിലെ വിദേശനിക്ഷേപത്തിനുമെതിരെ ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് സമരം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ കൊള്ളയടിക്കുകയും ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അടിയറ വയ്ക്കുകയും ചെയ്യുന്ന മന്‍മോഹന്‍സിംഗ് ഗവണ്മെന്റ് അഴിമതി രാജിനും ജനദ്രോഹ നയങ്ങള്‍ക്കുമാണ് നേതൃത്വം നല്‍കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.എന്‍.മധു, എന്‍.പി.ശങ്കരന്‍കുട്ടി, നെടുമ്പാശ്ശേരി രവി, ടി.പി.മുരളീധരന്, എന്‍.സജികുമാര്‍, സജിനി രവികുമാര്‍, ബ്രഹ്മരാജ്, സരളാ പൗലോസ്, ബാബുരാജ് തച്ചേത്ത്, വെണ്ണല സജീവന്, ജഴ്സണ്‍, കെ.എസ്.സുരേഷ്കുമാര്‍, സഹജ ഹരിദാസ്, അഡ്വ.പി.കൃഷ്ണദാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: