കൊച്ചി: കുടുംബശ്രീ 14-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അയല്‍ക്കൂട്ടങ്ങളില്‍ നിന്നാരംഭിച്ച് സിഡിഎസില്‍ ക്രോഡീകരിച്ച അരലക്ഷത്തോളം പേര് ചേര്‍ന്നു രചിച്ച 1072 പുസ്തകങ്ങള്‍ കൊച്ചിയില്‍ പ്രകാശനം ചെയ്തു. എറണാകുളം മറൈന്‍ഡ്രൈവില്‍ ചേര്‍ന്ന ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി പ്രൊഫ. കെ.വി തോമസ് പ്രകാശനം നിര്‍വഹിച്ചു.
കുടുബശ്രീയുടെ രാഷ്ട്രീയം സ്ത്രീശാക്തീകരണത്തിനും ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനുമുള്ള പടവെട്ടലിന്റെ രാഷ്ട്രീയമാണെന്ന് പ്രൊഫ. കെ.വി തോമസ് ചൂണ്ടിക്കാട്ടി.
സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയിലൂടെ കേരളം ഇന്ത്യക്കു മാതൃകയായിരിക്കുകയാണ്. കേരളത്തിന്റെ സ്ത്രീ ശാക്തീകരണവും വികസന പ്രവര്‍ത്തനങ്ങളും വന്‍വിജയമാക്കി തീര്‍ക്കുന്നതില്‍ കുടുംബശ്രീ വഹിച്ച പങ്ക് വലുതാണ്. കുടുംബശ്രീ ജനങ്ങളുടെ പ്രസ്ഥാനമാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസ്ഥാനമല്ല. ഭക്ഷണം അവകാശമാണെന്നു പ്രഖ്യാപിക്കുന്ന ഭക്ഷ്യ സുരക്ഷാ നിയമം സ്ത്രീകള്‍ക്ക് വലിയ മുന്‍ഗണനയാണ് നല്‍കിയിരിക്കുന്നത്. കുടുംബത്തിന്റെ തലവന്‍ സ്ത്രീയാണെന്നതടക്കം അത്യന്തം സുപ്രധാനങ്ങളായ ഒട്ടേറെ വകുപ്പുകള്‍ ഇതിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുസ്തകങ്ങള്‍ സമാഹരിക്കുന്നതിനായി തിരുവനന്തപുരത്തു നിന്നും കാസര്‍കോഡ് നിന്നും തുടങ്ങിയ ജാഥകള്‍ ഇന്നലെ മറൈന്‍ഡ്രൈവില്‍ സംഗമിച്ചു. തുടര്‍ന്നാണ് 1072 പുസ്തകങ്ങളുടെയും പ്രകാശനം നടന്നത്. പുസ്തക യാത്രകളുടെ സംഗമം ധനമന്ത്രി കെ.എം മാണി ഉദ്ഘാടനം ചെയ്തു. വാര്‍ഷിക റിപ്പോര്‍ട്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി.കെ തോമസ് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: