ട്രിപ്പോളി: ഗദ്ദാഫി ഭരണകൂടത്തിനെതിരെ കലാപം നടത്തിയവര്‍ സര്‍ക്കാരിന് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങി. നൂറ്റിയമ്പതോളം പേരാണ് മുതിര്‍ന്ന പട്ടാള ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങിയത്. വന്‍ ആഘോഷ പരിപാടികളിലൂടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. കീഴടങ്ങള്‍ ചടങ്ങ് വീക്ഷിക്കാന്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര് വന്നിരുന്നു. എ.കെ.47, റോക്കററ് ലോഞ്ചറുകള്‍, മെഷീന് ഗണ്ണുകള്‍, ബോംബുകള്‍ എന്നിവ ഇവര്‍ കൈമാറി. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് കീഴടങ്ങണമെന്ന് സൈന്യം അറിയിച്ചു.
ഇവരുടെ ഇത്തരത്തിലൊരു തീരുമാനം വളരെ വലുതാണെന്ന് സൈനിക തലവന്‍ ഒമ്രാന് അല്‍-വാര്ഫാലി പറഞ്ഞു. രണ്ട് ലക്ഷത്തോളം പേരാണ് സര്‍ക്കാരിനെതിരെ പോരാട്ടം നടത്തിയത്. ജോലി വാഗ്ദാനം ചെയ്താണ് ഇവരെ ആയുധംവെച്ച് കീഴടങ്ങാന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയത്. ചടങ്ങ് രാജ്യത്തെ ടിവി ചാനലുകളും ആഘോഷിച്ചു. 200 ഓളം പേര് ആയുധം വെച്ച് കീഴടങ്ങിയതായി ചടങ്ങിന് നേതൃത്വം നല്കിയ അഹമ്മദ് സമീം പറഞ്ഞു. വ്യത്യസ്ത തരത്തിലുള്ള 600 ഓളം ആയുധങ്ങളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: