കാസര്‍കോട്: ജില്ലയിലെ ചിലയിടങ്ങളില്‍ റിസോര്‍ട്ടുകള്‍ പണിയാന്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമി ഒഴിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ഒഴിപ്പിക്കല്‍ നടപടി സ്വീകരിക്കാന്‍ സബ്കളക്ടര്‍ ടി.വി.അനുപമയെ ചുമതലപ്പെടുത്തി. യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അദ്ധ്യക്ഷത വഹിച്ചു. കയ്യേറ്റവുമായി ബന്ധപ്പെട്ട് ആറു റിസോര്‍ട്ടുകളിലെ സ്ഥലപരിശോധന റവന്യൂ വകുപ്പ് അധികൃതര്‍ നടത്തി. കാഞ്ഞങ്ങാട്ട് ഒരു റിസോര്ട്ടിണ്റ്റെ സ്ഥലം പരിശോധനയില്‍ ൬൨ സെണ്റ്റ് ഭൂമി കൈയ്യേറിയതായി അധികൃതര്‍ കണ്ടെത്തി. മറ്റു ചില റിസോര്‍ട്ടുകളുടെ നിര്‍മ്മാണം ചെറിയതോതില്‍ കടല്‍ പുറമ്പോക്കിലേക്ക് തള്ളിനില്‍ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ ദാരിദ്യ്ര ലഘൂകരണ വിഭാഗം നടപ്പിലാക്കേണ്ട പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ കഴിയാത്തതിനാല്‍ കേന്ദ്ര സര്‍ക്കാറിണ്റ്റെ ഫണ്ട് ലാപ്സാകുന്ന സ്ഥിതിയുള്ളതായി അധികൃതര്‍ അറിയിച്ചു. ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുകളില്‍ ഗ്രാമ സഭകള്‍ ചേരാത്തതുമൂലം ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്കുള്ള വീട് നിര്‍മ്മാണ പദ്ധതിയുടെ ഗുണഭോക്താക്കളെ ഇനിയും തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിട്ടില്ല. സെപ്റ്റംബര്‍ അവസാനത്തോടെ 6൦ ശതമാനം പദ്ധതി ചെലവ് കൈവരിച്ചാല്‍ മാത്രമേ കേന്ദ്ര വിഹിതം ലഭിക്കുകയുള്ളൂ എന്നിരിക്കെ ജില്ലയില്‍ ഇതുവരെ 37.59 ശതമാനം തുക മാത്രമാണ് ഈ ഇനത്തില്‍ ചെലവഴിക്കാന്‍ സാധിച്ചിട്ടുള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ജില്ലയില്‍ നിന്നും എടുക്കുന്ന മണല്‍ പഞ്ചായത്ത്, താലൂക്ക് വ്യത്യാസമില്ലാതെ എല്ലാ സ്ഥലങ്ങളിലേക്കും കൊണ്ടുപോകുന്നതിന് വികസന സമിതി യോഗം അനുമതി നല്കി. ചളിയങ്കോട് കടവില്‍ നിന്നും ഉദുമ, പള്ളിക്കര, പുല്ലൂര്‍-പെരിയ പഞ്ചായത്തുകളിലേക്ക് മണല്‍ കൊണ്ടുപോകുന്നതിനുള്ള വിലക്ക് നീക്കണമെന്ന ഉദുമ എം.എല്‍.എ യുടെ ആവശ്യം യോഗം ചര്‍ച്ച ചെയ്യുകയും ജില്ലയിലെവിടെയും മണല്‍ കൊണ്ടുപോകുന്നതിന് വിലക്ക് വേണ്ടെന്ന് തീരുമാനിക്കുകയുമായിരുന്നു. ജില്ലയില്‍ നിന്നും കര്‍ണ്ണാടക, ആന്ധ്രാ പ്രദേശങ്ങളിലേക്ക് ചെങ്കല്‍ കടത്തുന്നത് തടയണമെന്നും യോഗം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: