കൊച്ചി: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ പന്ത്രണ്ടാം പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. വാര്‍ഷിക പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സമിതി അംഗങ്ങള്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്ന് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ മുതല്‍ എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച രാവിലെ 11ന് ആസൂത്രണസമിതി യോഗം ചേരും. എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷന്മാരും ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ബോര്‍ഡ് നശിപ്പിച്ച സംഭവത്തില്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കാനും അടുത്ത യോഗത്തിനകം റിപ്പോര്‍ട്ട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ബോര്‍ഡ് ആസൂത്രിതമായി നശിപ്പിച്ചതാണെന്നും കുറ്റവാളികള്‍ക്കെതിരെ ഇതുവരെ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. ബി.എ. അബ്ദുള്‍ മുത്തലിബ്, പി.എ. ഷാജഹാന്, കെ.കെ. സോമന്, ബാബു ജോസഫ്, എം.യു. ഇബ്രാഹിം, ജെസി സാജു, ധനുജ ദേവരാജന്‍, ഭാനുമതി, പി.വി. ജോസ്, ജില്ല പ്ലാനിങ് ഓഫീസര്‍ ആര്. ഗിരിജ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: