ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 371 ആയി. 4.5 മില്യണ്‍ ആളുകളെ ദുരന്തം ബാധിച്ചിട്ടുണ്ടെന്ന് ദുരന്തനിവാരണ സേന വ്യക്തമാക്കി.രണ്ടാഴ്ചയായി ഇവിടെ കനത്ത മഴ തുടരുകയാണ്. സിന്ധ് പ്രവശ്യയിലാണ് ദുരിതം ഏറെ ഉണ്ടായിരിക്കുന്നത്.
290,000 പേര് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. പല നദികളും അപകടനിലയ്ക്ക് മകളിലാണ് ഒഴുകുന്നത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ് പ്രദേശത്ത് സേനയും, ദുരിന്ത നിവാരണസേനയും ക്യാമ്പ് ചെയ്യുന്നുണ്ട്. പല സ്ഥലങ്ങളിലും റോഡ് ട്രെയിന്‍ ഗതാഗതം താറുമാറായി. വൈദ്യുതി ബന്ധങ്ങളും ടെലിഫോണ്‍ കണക്ഷനുകളും വിഛേദിക്കപ്പെട്ടിരിക്കുകയാണ്.
പ്രളയത്തെ തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് വര്ഷത്തിനിടയിലുണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രളയമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: