ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കര്‍ ഡി. ജയകുമാര്‍ രാജിവച്ചു. ജയലളിതയുടെ വിശ്വസ്തനും എഐഡിഎംകെയിലെ ശക്തനായ നേതാവുമായി അറിയപ്പെട്ടിരുന്ന ആളാണ് ജയകുമാര്‍. സ്പീക്കറുടെ ചുമതലകള്‍ ഡെപ്യൂട്ടി സ്പീക്കര്‍ ധനപാലന് കൈമാറിയിട്ടുണ്ട്.
അസംബ്ലി സെക്രട്ടറി എ.എം.പി ജമാലുദീന് ഇറക്കിയ പ്രസ്താവനയിലാണ് രാജിക്കാര്യം അറിയിച്ചത്. രാജിക്ക് കാരണം എന്താണെന്ന് പ്രസ്താവനയില്‍ പറയുന്നില്ല. മെയ് 2011-ല്‍ എ.ഐ.എ.ഡി.എം.കെ അധികാരത്തിലേറിയതു മുതല്‍ ജയകുമാര്‍ സ്പീക്കറായിരുന്നു. 1991-ലെ ജയലളിത മന്ത്രിസഭയില്‍ ഫിഷറീസ് മന്ത്രിയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: