മട്ടാഞ്ചേരി: തീവണ്ടി ലെവല്‍ ക്രോസ് അപകടങ്ങള്‍ ഒഴിവാക്കാന്‍ കൊച്ചിസ്വദേശിയുടെ നൂതന സംവിധാനം. ചുള്ളിക്കല്‍ കൊച്ചങ്ങാടി ചിത്തുപറമ്പില്‍ മുഹമ്മദ് ഷെയറെഫാണ് ഓട്ടോമാറ്റിക് ഷട്ടര്‍ ഗേയ്റ്റ് സംവിധാനം തയ്യാറാക്കിയത്. അധിക സാമ്പത്തിക ബാധ്യതയില്ലാത്തവിധം സുരക്ഷാ സംവിധാനവും, ഓട്ടോമാറ്റിക് കണ്ട്രോള് സിസ്റ്റവും റെയില്‍വേ പരിഗണിക്കുമെന്നാണ് മുഹമ്മദ് ഷെയറെഫ് ആഗ്രഹിക്കുന്നത്.
ആളില്ലാ ലെവല്‍ ക്രോസ്സുകളില്‍ വാഹനാപകടവും ദുരന്തമരണങ്ങളും തുടര്‍ക്കഥയായതോടെയാണ് പത്താംക്ലാസ് വിദ്യാഭ്യാസമുള്ള മുഹമ്മദ് ഷെയറെഫിന്റെ മനസ്സില്‍ ബദല്‍ സംവിധാന ആശയം ഉണര്‍ന്നത്. വാഹനബ്രോക്കറായ 50 കാരന് ഷെയറെഷ് തുടര്‍ന്ന് വിവിധ തലത്തില്‍ ചര്‍ച്ചയും പഠനവും നടത്തിയാണ് ഓട്ടോമാറ്റിക് ഷട്ടര്‍ ഗേയ്റ്റ് സംവിധാനം പൂര്‍ത്തിയാക്കിയത്. ട്രെയ്ന്‍ ലെവല്‍ ക്രോസ്സിന് നിശ്ചിതദൂരം എത്തുമ്പോള്‍ ലെവല്‍ ക്രോസ്സില്‍ സ്ഥാപിച്ച ഷട്ടര്‍ സൈറണ്‍ മുഴക്കി അടയും. തീവണ്ടി കടന്നുപോയിക്കഴിഞ്ഞാല്‍ താനേ തുറന്ന് പുര്വ്വസ്ഥിതിയിലുമാകും. റെയില്പാളങ്ങളിലെ ഓട്ടോപാനല് സംവിധാനമാണ് ഷട്ടര്ഗെയ്റ്റിനെ നിയന്ത്രിക്കുന്നത്. വൈദ്യുതിയുടെ ആവശ്യമില്ലാത്തതിനാല്‍ വൈദ്യുതീകരിക്കാത്ത പാളങ്ങളിലും മേഖലയിലും പുതിയ സംവിധാനം നടപ്പിലാക്കാനും കഴിയുമെന്ന് മുഹമ്മദ് ഷെയറെഫ് പറയുന്നു. ഷട്ടര്ഗേയ്റ്റ്, സിഗ്നല്‍ പാനല്‍, അലാറം, ഇലക്ട്രോണിക്ക് പാനല്‍ എന്നിവയടങ്ങുന്ന പുതിയ സംവിധാനമൊരുക്കാന്‍ രണ്ടുലക്ഷം രൂപയാണ് ചിലവുവരുക. ആളില്ലാതെയുള്ള സംവിധാനമായതിനാല്‍ റെയില്‍വേയ്ക്ക് അധിക സാമ്പത്തിക ബാധ്യതയും വരുന്നില്ല. തീവണ്ടി ലെവല്‍ ക്രോസ്സുകളിലെ അപകടമരണങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം ജനങ്ങളുടെ സുരക്ഷയും റെയില്‍യാത്രാ തടസ്സവും ഒഴിവാക്കുവാന്‍ ഓട്ടോമാറ്റിക് ഷട്ടര്‍ ഗെയ്റ്റ് സംവിധാനമൊരുക്കുന്നതിലൂടെ കഴിയുമെന്നതാണ് ലക്ഷ്യമെന്ന് മുഹമ്മദ് ഷെയറെഫ് പറഞ്ഞു. സാധാരണ കുടുംബാംഗമായ ഷെരീഷ് പ്രത്യേക സാങ്കേതിക വിദ്യാഭ്യാസമെന്നും നേടിയിട്ടില്ല. പുന്തോട്ടം നനയ്ക്കുന്ന ഓട്ടോമാറ്റിക്ക് യന്ത്രം, വാട്ടര്‍ കണ്ട്രോളര് ഓട്ടോമാറ്റിക് പൈപ്പ് , ഇലക്ട്രോണിക് എലിക്കെണി എന്നിവയും ഷെരീഫിന്റെ കണ്ടുപിടിത്തപട്ടികയിലുണ്ട്. ഭാര്യ സബിതയും മക്കളായ അലിമറഫീത, റയ്ഫാന് എന്നിവരടങ്ങുന്ന ചെറുകുടുംബവും മുഹമ്മദ് ഷെയറെഫിനോടൊപ്പമുണ്ട്. റെയിവേയുടെ വിളിയും കാത്തിരിക്കുകയാണ്. ഷെരീഫും കുടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: