കൊച്ചി: സ്ത്രീ ശാക്തീകരണത്തിന്റെ അവസാനവാക്കായി കുടുംബശ്രീ മാറിയിരിക്കുന്നുവെന്നു പൊതുമരാമത്ത്മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. കുടുംബശ്രീയിലൂടെ സ്ത്രീശാക്തീകരണത്തില്‍ വിപ്ലവകരമായ നിരവധി മാറ്റങ്ങള്‍ വന്നു. കുടുംബശ്രീ മേളകള്വഴി ഇത്തരം കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുന്ന }നയമാണ് സര്‍ക്കാരിന്റേതെന്നും ഇതുമായി ബന്ധപ്പെട്ടു വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ 14ാം സംസ്ഥാന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മറൈന്‍ഡ്രൈവില്‍ ഭക്ഷ്യ – ഉത്പന്ന വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആറ് നാള് നീണ്ടുനില്‍ക്കുന്ന മേളയില്‍ കുടുംബശ്രീ ഉത്പന്നങ്ങളുടേയും നാടന്‍ ഭക്ഷ്യവിഭവങ്ങളുടേയും വിപുലമായ പ്രദര്‍ശനവും വിപണനവുമൊരുക്കിയിട്ടുണ്ട്.
അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ സംയോജക സമിതി അംഗം വി.ടി. ബല്‍റാം എംഎല്‍എ മുഖ്യ സന്ദേശം നല്കി. മേയര്‍ ടോണി ചമ്മണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, വൈസ് പ്രസിഡന്റ് ബിന്ദുമോള്‍ ജോര്‍ജ്, സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്മാരായ ബാബു ജോസഫ്, കെ.ജെ. ലീനസ്, കെ.കെ. സോമന്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ലി സ്റ്റീഫന്‍, കോര്പ്പറേഷന് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്പെഴ്സ്ണ് എസ്സി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാറിന്റെ തനതു ഭക്ഷ്യവിഭവങ്ങളാണ് ഭക്ഷ്യമേളയുടെ ആദ്യദിനത്തിലുണ്ടായിരുന്നത്. കുടുബശ്രീ സ്റ്റാളുകള്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് സന്ദര്‍ശിച്ചു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നിരവധി കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സാംസ്കാരിക മേള ഇന്നു മന്ത്രി കെ.പി. മോഹനന് ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10.30നു ‘മാധ്യമങ്ങളിലെ സ്ത്രീ’ എന്ന വിഷയത്തില്‍ നടക്കുന്ന മാധ്യമസംവാദം മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. ചില്‍ഡ്രന്‍സ് പാര്‍ക്ക് ഓഡിറ്റോറിയത്തിലാണു സംവാദം. ഒക്റ്റോബര്‍ ഒന്നിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ഷികാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: