തിരുവനന്തപുരം: ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നാളെ കൊല്ലപ്പെട്ട ആര്.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വീടു സന്ദര്‍ശിക്കും. രാവിലെ എട്ടു മണിക്കാണ് ഒഞ്ചിയത്തെ വീടു സന്ദര്‍ശിക്കുക. ടിപി വധക്കേസ് സിബിഐ അന്വേഷണിക്കണമെന്നു ടിപിയുടെ ഭാര്യ രമ ആവശ്യപ്പെടുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാനാണു മന്ത്രിയുടെ സന്ദര്‍ശനമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: