പള്ളിക്കത്തോട്: ഇഎംഎസ് സമ്പൂര്‍ണ്ണ ഭൂരഹിത-ഭവനരഹിത പദ്ധതി അട്ടിമറിച്ച യുഡിഎഫ് ഭരണസമിതി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഭരണസമിതി സാധുക്കളെ വഞ്ചിക്കുകയാണെന്നും യുഡിഎഫ് ഭരിക്കുന്ന സമയത്ത് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് നടത്തിയ വില്ലേജ് ഓഫീസ് മാര്‍ച്ച് പ്രഹസനമാണെന്നും പഞ്ചായത്തില്‍ നിന്നും നല്കിയ സ്ഥലത്തിന്റെ ആധാരവും മറ്റുരേഖകളും തിരിച്ചു നല്‍കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷനേതാവ് എന്‍.ഹരി ആവശ്യപ്പെട്ടു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ്സിന്റെ ഇന്നത്തെ സമരത്തിലൂടെ ഐക്യം നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് ഭരണനേതൃത്വം രാജിവയ്ക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് പഞ്ചായത്തിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.എ അജയ്കുമാര്‍ അറിയിച്ചു. ഉപരോധസമരത്തിന് സലിം ആന്‍ഡ്രൂസ്, രജീഷ്, ആല്ബിന് തങ്കച്ചന്, പി.ആര് രാജീവ്, വി.പി ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: