ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ വീണ്ടും യു.എസ് ഡ്രോണ്‍ ആക്രമണം. വടക്കന്‍ വസീറിസ്ഥാന് മേഖലയിലെ ദത്താ ഖേല്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഭീകരരെന്ന് സംശയിക്കുന്ന മൂന്നു പേര് കൊല്ലപ്പെട്ടു.
താലിബാന് അനുകൂല പ്രാദേശിക തീവ്രവാദ സംഘമായ ഹഫീസ് ഗുല്‍ ബഹാദൂര്‍ ഗ്രൂപ്പിലെ നേതാക്കള്‍ സഞ്ചരിച്ച വാഹനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സംഭവസ്ഥലത്ത് വച്ച് തന്നെ കാറിലുണ്ടായിരുന്ന മൂന്ന് പേരും കൊല്ലപ്പെട്ടു.
അഫ്ഗാന് അതിര്‍ത്തിയിലേക്കു നീങ്ങുകയായിരുന്നു വാഹനം. രണ്ടു ഭീകരര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: