വാഷിങ്ങ്ടണ്‍: ഇന്ത്യന്‍ വ്യോമസേനയുടെ പരാജയം തെളിയിക്കുന്ന സൈനികനീക്കമായിരുന്നു കാര്‍ഗില്‍ യുദ്ധത്തില്‍ നടന്നതെന്ന് യുഎസ് ഏജന്‍സി. ഭാവിയില്‍ പാക്കിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളുമായി യുദ്ധത്തിന് ഇടയാവുകയാണെങ്കില്‍ ഇന്ത്യ കൂടുതല്‍ സജ്ജമായിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു.
യുഎസ് റിസേര്‍ച്ച് സെന്ററായ കാര്‍ണെ ഇന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. കാര്‍ഗില്‍ യുദ്ധം ശുഭപര്യവസാനമായിരുന്നെങ്കിലും ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരവധി വിലക്കുകള്‍ക്കിടയിരുന്നുവെന്നാണ് പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. 1992ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ പാക്കിസ്ഥാനുമേല്‍ വിജയക്കൊടി നാട്ടി. എയര്‍ പവര്‍ അറ്റ് 18,000: ഇന്ത്യന്‍ എയര്‍ഫോഴ്സ് ഇന്‍ ദ കാര്‍ഗില്‍ വാര്‍ എന്ന 70 പേജുള്ള റിപ്പോര്‍ട്ടിലാണ് പല ഞെട്ടിക്കുന്ന വിവരങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത്. സൈനിക മേധാവികളും വ്യോമസേനാ മേധാവികളും തമ്മിലുള്ള പരസ്പ്പര സഹകരണവും ആശയനവിനിമയും വളരെക്കുറവായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു. ഇത് പൈലറ്റുമാരെ ഏറെ ബുദ്ധിമുട്ടിലാഴ്‌ത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കാര്‍ഗിലിലെ കടന്നുകയറ്റം ഇന്ത്യയുടെ രാജ്യവ്യാപകമായ രഹസ്യാന്വേഷണ ഏജന്‍സികളുടെ പരാജയമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. ഭാവില്‍ വീണ്ടും ഇത്തരമൊരു ആക്രമണമുണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണക്കിലെടുത്ത് ഇന്ത്യ സുസജ്ജമായിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാര്‍ഗില്‍ യുദ്ധം തുടരുമ്പോള്‍ അന്താരാഷ്‌ട്രസമൂഹം വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുമെന്നായിരുന്നു പാക് സൈനിക മേധാവികള്‍ കണക്കുകൂട്ടിയിരുന്നത്. നിലവിലുള്ള സ്ഥിതി നിലനിര്‍ത്തുന്നതോടെ കൈയ്യേറിയ സ്ഥലം കൂടി നിയന്ത്രണരേഖയുടെ പരുധിയില്‍ വരുത്താമെന്നും പാക് സൈന്യം കരുതിയിരുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു.
എന്നാല്‍ വാജ്പേയ് സര്‍ക്കാരിന്റെ കരുതലോടെയുള്ള യുദ്ധനീക്കങ്ങള്‍ പാക്കിസ്ഥാന്റെ മോഹങ്ങളെ തകര്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് അന്താരാഷ്‌ട്ര സമൂഹത്തിന് പ്രശനത്തില്‍ ഇടപെടേണ്ട സാഹചര്യം ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു പകരമായി ഇന്ത്യയെ കടന്നാക്രമിക്കാന്‍ പാക് സൈനിക മേധാവികള്‍ തീരുമാനിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: