കോട്ടയം: ബസേലിയസ് കോളേജിന്റെ മുന്‍ പ്രിന്‍സിപ്പലും ഗണിതശാസ്ത്ര വിഭാഗം അധ്യക്ഷനുമായിരുന്ന പ്രൊഫ. എം.ജെ തോമസിന്റെ ബഹുമാനാര്‍ത്ഥം നടത്തിയ ഇന്റര്‍കൊളീജിയറ്റ് ഗണിതശാസ്ത്ര ക്വിസ് മത്സരത്തില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് വിജയികളായി. സുമി പി. ജോണ്‍, ക്രിസ്റ്റി പി. ആന്റണി എന്നിവരാണ് കോളേജിലെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. രണ്ടും മൂന്നും സ്ഥാനം പാലാ അല്‍ഫോന്‍സാ കോളേജും മൂവാറ്റുപുഴനിര്മ്മലകോളേജും കരസ്ഥമാക്കി. 19 കോളേജുകള്‍ പങ്കെടുത്തു. കോട്ടയം സിഎംഎസ് കോളേജിലെ ഗണിതശസ്ത്ര വിഭാഗ അധ്യാപകന് ഡോ. വര്‍ഗ്ഗീസ് ജോഷ്വ ആയിരുന്നു ക്വിസ് മാസ്റ്റര്‍. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജേക്കബ് കുരിയന്‍ ഓണാട്ട് വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: