കണ്ണൂറ്: ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ ൨൦പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ചാലയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് സന്ദര്‍ശനം നടത്തി. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും ദുരന്ത ബാധിതരുടേയും വീടുകളിലെത്തിയ കുമ്മനം ഇവരെ സമാശ്വസിപ്പിച്ചു. തകര്‍ന്ന വീടുകളും കച്ചവട സ്ഥാപനങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. ആര്‍എസ്എസ് ജില്ലാസംഘചാലക് സി.പി.രാമചന്ദ്രന്, ജില്ലാ പ്രചാരക് വി.ഗോപാലകൃഷ്ണന് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: