പാരീസ്: ഇസ്ലാം വിരുദ്ധ സിനിമ ദ ഇന്നസെന്‍സ് ഓഫ് മുസ്ലീംസ് ഉയര്‍ത്തിയ വിവാദം ലോകരാജ്യങ്ങളില്‍ വന്‍ പ്രക്ഷോഭമായി ആളിക്കത്തുന്നതിനിടെ പ്രവാചകന് മുഹമ്മദിന്റെ കാര്ട്ടൂണുകള് പ്രസിദ്ധീകരിക്കുമെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് മാസിക രംഗത്തെത്തി.
ആക്ഷേപഹാസ്യ സ്വഭാവമുള്ള ഒരു മാസികയാണ് പുതുതായി ഇറങ്ങുന്ന പതിപ്പില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് കാര്‍ട്ടൂണ്‍ തടയാനുള്ള നീക്കവുമായി ഫ്രഞ്ച് സര്‍ക്കാരും രംഗത്തെത്തി. ഏതെങ്കിലും തരത്തില്‍ പ്രകോപനമുണ്ടാക്കാനുള്ള നീക്കം അപലപനീയമാണെന്ന് വിദേശകര്യമന്ത്രി ലോറന്റ് ഫാബിയസ് അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ടെന്ന് പ്രധാനമന്ത്രിയും പറഞ്ഞു.
യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും അധികം മുസ്ലീം ജനതയുള്ള രാജ്യമാണ് ഫ്രാന്‍സ്. ഇസ്ലാം വിരുദ്ധ സിനിമയെ ചൊല്ലി ഞായറാഴ്ച്ച പാരീസിലെ യുഎസ് എംബസിക്കു മുന്നില്‍ പ്രതിഷേധപ്രകടനം നടന്നിരുന്നു. ഇതിന്റെ പേരില്‍ 150 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രവാചകനെ അധിഷേപിക്കുന്ന കാരിക്കേച്ചര്‍ പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനത്തിനുനേരെ ബോംബാക്രമണമുണ്ടായിരുന്നു. 2005 ല്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഡാനിഷ് പത്രവും പ്രത്യാക്രമണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: