ലണ്ടന്‍: ബ്രിട്ടീഷ് കിരീടാവകാശി വില്ല്യം രാജകുമാരന്റെ പത്നി കേറ്റ് മിഡില്ട്ടണ് രാജകുമാരിയുടെ അര്‍ധ നഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച ഐറീഷ് പത്രത്തിന്റെ എഡിറ്ററെ സസ്പെന്‍ഡു ചെയ്തു.ഐറീഷ് ഡെയ്ലി സ്റ്റാര്‍ പത്രത്തിന്റെ മാനേജ്മെന്റാണ് ഇക്കാര്യം അറിയിച്ചത്. കേറ്റിന്റെ ചിത്രം പ്രസിദ്ധീകരിക്കാന്‍ തീരുമാനമെടുത്ത എഡിറ്റര്‍ മൈക്കിള്‍ ഒ കെനിനെതിരെയാണ് നടപടി.കെനിനെതിരെ അന്വേഷണം നടത്താനും മാനേജ്മെന്റ് തീരുമാനിച്ചു.ശനിയാഴ്ചയാണ് പത്രം കേറ്റിന്റ ചിത്രങ്ങള്‍ യാതൊരു സെന്‍സറിങ്ങില്ലാതെ പ്രസിദ്ധീകരിച്ചത്. ഫ്രഞ്ച് മാഗസിനായ ക്ലോസറാണ് ആദ്യം ചിത്രങ്ങള്‍ പുറത്തുവിട്ടത്.രാജ്യത്തെ സ്വകാര്യ നിയമം ശക്തമാക്കുമെന്ന് നിയമ മന്ത്രി അലന് ഷട്ടാര്‍ പറഞ്ഞു.ചില മാധ്യമങ്ങളുടെ ഇടപെടല്‍ അസഹനീയമായി മാറിക്കോണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം ചിത്രങ്ങളുടെ ആധികാരികതയെക്കുറിച്ച് രാജകുടുംബം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വാര്‍ത്ത ബ്രിട്ടനിലെ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ രാജകുടുംബത്തിന് വലിയ നാണക്കേടായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: