ഇസ്ലാമാബാദ്: ആണവ വാഹകശേഷിയുള്ള ക്രൂയിസ് മിസെയില്‍ പാക്കിസ്ഥാന് വിജയകരമായി പരീക്ഷിച്ചു. ഹാത്ഫ്-7 (ബാബര്‍) മിസെയിലാണ് ഇന്നലെ രാവിലെ പരീക്ഷിച്ചത്. 700 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസെയില്‍ സൈനിക ആവശ്യങ്ങള്‍ക്കുള്ളതാണ്.
സ്ട്രാറ്റജിക് പ്ലാന്‍ ഡിവിഷന് ഡയറക്ടര്‍ ജനറല്‍ ഖലീദ് അഹമ്മദ് കിഡ്വായി, നാഷണല്‍ എന്‍ജിനീയറിങ് ആന്റ് സയന്റിഫിക് കമ്മീഷന് ചെയര്മാന് മുഹമ്മദ് ഇര്ഫാന് ബര്‍ണി എന്നിവരുടെ സാന്നിധ്യത്തിലാണ് മിസെയില്‍ വിക്ഷേപിച്ചത്.
പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫ് എന്നിവര്‍ ശാസ്ത്രജ്ഞരേയും മറ്റ് ഉദ്യോഗസ്ഥരേയും അഭിനന്ദിച്ചു. അത്യാധുനിക ആണവവാഹകശേഷിയുള്ള മിസെയില്‍ ഈ വര്‍ഷം തന്നെ പാക്കിസ്ഥാന് പരീക്ഷിയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: