ഹൂസ്റ്റണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചുമതല ഇന്ത്യന്‍ വംശജയായ അമേരിക്കക്കാരി സുനിതാ വില്യംസിന്. ബഹിരാകാശ കേന്ദ്രത്തിന്റെ ചുമതലയുള്ള മൂന്ന് പേര് യാത്ര പൂര്‍ത്തിയാക്കി ഭൂമിയിലേക്ക് മടങ്ങിയതോടെയാണ് സ്പേസ് സ്റ്റേഷന്റെ കമാന്‍ഡര്‍ എന്ന പദവി സുനിതാ വില്യംസിനെ തേടിയെത്തിയത്. ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ് സുനിതാ വില്ല്യംസ്.
മെയ് 17 ന് ബഹിരാകാശത്തേക്ക് യാത്ര തിരിച്ച് നാല് മാസം നീണ്ടുനിന്ന ദൗത്യം പൂര്‍ത്തിയാക്കിയാണ് സുനിതാ വില്യംസിന്റെ കൂടെയുണ്ടായിരുന്ന ഫ്ലൈറ്റ് എഞ്ചിനീയര്‍ ജോ അകാഡ, കമാന്‍ഡര്‍ ഗന്നഡി പഡാല്ക, ഫ്ലൈറ്റ് എഞ്ചിനീയര്‍ സെര്‍ജി രെവിന് എന്നിവര്‍ മടങ്ങിയെത്തിയത്.
റഷ്യന്‍ ബഹിരാകാശ സഞ്ചാരി യൂറി മാല്ഷെങ്കോ, ജപ്പാന്റെ അകികോ ഹോഷിദെ എന്നിവരുമൊത്ത് ഒക്ടോബര്‍ മദ്ധ്യംവരെ സുനിത ബഹിരാകാശത്ത് തങ്ങും. ‘നാസ’യുടെ ബഹിരാകാശ സഞ്ചാരി കെവിന് ഫോര്‍ഡ് അടക്കമുള്ള മൂന്ന് ബഹിരാകാശ യാത്രികരും ഒക്ടോബറിന്റെ പകുതിയോടെ അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനില്‍ എത്തുന്നുണ്ട്. അടുത്ത മൂന്ന് മാസങ്ങള്‍ക്ക് ശേഷമായിരിക്കും നാസയുടെ അടുത്ത ബഹിരാകാശ ദൗത്യമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: