ബീജിങ്: ദ്വീപുകളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ചൈനയില്‍ ജപ്പാന് പൗരന്മാര്ക്കു നേരെയും ജപ്പാന് സ്ഥാപനങ്ങള്‍ക്കു നേരെയും വ്യാപക അക്രമം. അക്രമങ്ങളെ തുടര്‍ന്ന് പ്രമുഖ ജപ്പാന് ഇലക്ട്രോണിക്സ് കമ്പനിയായ പാനസോണികിന്റെ മൂന്ന് പ്ലാന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചു.
പാനസോണികിന്റെ രണ്ട് പ്ലാന്റുകള്‍ അക്രമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. ചൈന- ജപ്പാന് തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ചൈനയിലുള്ള ജപ്പാന് പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജപ്പാന് പ്രധാനമന്ത്രി യോഷികോ നോഡ ചൈനീസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
ചൈനയിലെ ജപ്പാന് കമ്പനികള്‍ക്കും നയതന്ത്ര സ്ഥാപനങ്ങള്‍ക്കുമെതിരെ അക്രമം വ്യാപിക്കുകയാണ്. ജപ്പാനില്‍ സെന്കാക്കുവെന്നും ചൈനയില്‍ ദിയാവുവെന്നും അറിയപ്പെടുന്ന ദ്വീപിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചാണ് ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം. കഴിഞ്ഞ ദിവസം ദ്വീപ് സ്വകാര്യ ഉടമയില്‍ നിന്നും വില കൊടുത്ത് സ്വന്തമാക്കുമെന്ന ജപ്പാന് പ്രധാനമന്ത്രി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് തര്‍ക്കം രൂക്ഷമാക്കിയത്.
ചൈനയുടെ സൈനിക കപ്പലുകള്‍ ദ്വീപിനു സമീപം ക്യാമ്പു ചെയ്യുന്നുണ്ട്. ഇരു സാമ്പത്തിക ശക്തികളും തമ്മിലുള്ള തര്‍ക്കം കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ദ്വീപിലെ വാതകശേഖരമാണ് മുഖ്യ ആകര്‍ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: