കോട്ടയം: സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് രജിസ്ട്രേഷന് കൗണ്ടറില്‍ സൗകര്യങ്ങള്‍ അപര്യാപ്തമെന്ന് പരാതി. കോട്ടയം മെഡിക്കല്‍ കോളേജിലെ ഒ.പി. ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടറിലാണ് അസൗകര്യം വീര്പ്പമുട്ടിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് ചികിത്സാ ആനുകൂല്യം ലഭിക്കുന്നതിനുള്ള കൗണ്ടറാണിത്. ദിവസവും നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുമന്നത്. ആകെ ഒരു കൗണ്ടറും ഒരു കമ്പ്യൂട്ടറും രണ്ട് ജീവനക്കാരുമാണിവിടെയുള്ളത്. രജിസ്ട്രേഷന് വേണ്ടി മണിക്കൂറോളം ക്യൂനില്ക്കേണ്ടിവരുന്നു. ആരോഗ്യ ഇന്‍ഷ്വറന്‍സ് രജിസ്ട്രേഷന് കൗണ്ടറിന്റെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിക്കുകയാണ്. കമ്പ്യൂട്ടര്‍ ഇല്ലാത്തതിനാലാണ് കൗണ്ടര്‍ തുടങ്ങാത്തതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. മണിക്കൂറോളം ക്യൂനിന്നു വേണം ഇപ്പോള്‍ രജിസ്ട്രേഷന് ചെയ്യാന്‍. നാലു മണിക്കൂര്‍വരെ രജിസ്ട്രേഷന് ക്യൂ നില്‍ക്കേണ്ടി വന്നതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: