മൂവാറ്റുപുഴ: കെ എസ് ആര് ടി സി ബസ്സിന് നേരെ അജ്ഞാത സംഘം കല്ലേറിഞ്ഞ സംഭവത്തില്‍ മത തീവ്രവാദസംഘടനകളുടെ പങ്കും അന്വോഷിക്കുന്നതായി പൊലീസ്. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ സംഭവുമായി ബന്ധപ്പെട്ട് പൊലീസിന്റെ അന്വോഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംഭവം നടന്ന സമയത്ത് ബസ്സുകള്‍ക്ക് നേരെയുണ്ടായ കല്ലെറിഞ്ഞ സ്ഥലത്ത് പൊലീസ് എത്തിയെങ്കിലും പ്രതികള്‍ രക്ഷപെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് പലരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. രാത്രി തട്ടുകടകള്‍, ഓട്ടൊറിക്ഷ ഡ്രൈവര്‍മാര്‍, കൂടാതെ ഇതിന് മുമ്പ് ബസിന് കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതികളായിട്ടുള്ളവര്‍ എന്നിവരെയാണ് ചോദ്യം ചെയ്യലിന് വിധേയമാക്കിയിട്ടുള്ളത്.
സംഭവം നടന്ന സ്ഥലത്ത് ആ സമയം മൊബെയില്‍ ഉപയോഗിച്ച് സംഭാഷണം നടത്തിയത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു വരുന്നുണ്ട്. ഇതേ സമാന സ്വഭാവമുള്ള സംഭവങ്ങള്‍ മുമ്പും മൂവാര്റുപുഴയില് ഉണ്ടായിട്ടുണ്ട്. അയോദ്ധ്യ ദിനം കരിദിനമായി ആചരിക്കുന്ന മതതീവ്രവാദ സംഘടനകള്‍ ഡിസംബര്‍ 6ന് അയ്യപ്പന്മാര് സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞ സംഭവം നടന്നിട്ടുണ്ട്. ഇതും ബൈക്കിലെത്തിയ സംഘങ്ങളായിരുന്നു. നാല് മാസം മുമ്പ് ഹിന്ദുഐക്യവേദി നേതാക്കള്‍ യാത്രചെയ്ത കെ എസ് ആര് ടി സി ബസ്സിനു നേരെ നെഹൃുപാര്ക്കില് വച്ചും കല്ലെറിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്.
ഹര്‍ത്താല്‍ ആരംഭിക്കുന്നതിന് മുമ്പ് അരങ്ങേറിയ ഈ സംഭവത്തിന് പിന്നിലെ ഉദ്ദേശങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. ഹര്‍ത്താല്‍ പ്രഖ്യാപിച്ച പാര്‍ട്ടികളെ ജനങ്ങളുടെ മുമ്പില്‍ മോശമാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ചില തീവ്രവാദ സംഘടനകള്‍ നടത്തിയ നീക്കമാണൊ എന്നും സംശയിക്കുന്നുണ്ട്.
മൂവാറ്റുപുഴ കേന്ദ്രീകരിച്ചുള്ളവരാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ വിവരം പ്രതികളെ ഉടന്‍ പിടികൂടുമെന്ന് എസ് ഐ ഷിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: