തിരുവനന്തപുരം : മദ്യപിച്ച് സ്റ്റേഷനില്‍ ബഹളുണ്ടാക്കിയ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കരമന സ്റ്റേഷനിലെ എഎസ്‌ഐ വിനോദനന്‍ നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെ രാത്രി 7 മണിയോടെ മദ്യലഹരിയിലായിരുന്ന എഎസ്‌ഐ ലഹരിയുടെ ആവേശത്തില്‍ ബഹളമുണ്ടാക്കുകയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സീലിംഗ് ഫാനില്‍ കയറിപ്പിടിക്കുകയുമായിരുന്നു. ഫാനില്‍ തട്ടി സമീപത്തെ ട്യൂബ് ലൈറ്റും തകര്‍ത്തു താഴെ വീണ എഎസ്‌ഐയെ ഉടന്‍ പോലീസുകാര്‍ ആശുപത്രിയിലെത്തിച്ചു. കൈയ്‌ക്ക് സാരമായി പരിക്കേറ്റ വിനോദരന്‍നായര്‍ ലഹരിവിട്ടശേഷം മുറിവ് വച്ചുകെട്ടി സ്റ്റേഷനിലെത്തി വീട്ടിലേക്ക് മടങ്ങി. തൊട്ടുപിന്നാലെ സസ്‌പെന്‍ഷനുമെത്തി. അടുത്തവര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കാനിരിക്കവെയാണ് വിനോദനന്‍നായരുടെ സാഹസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: