നഗരൂര്‍: നഗരൂര്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് പരിധിയില്‍ വരുന്ന നിരവധി ടെലിഫോണുകള്‍ മാസങ്ങളും, വര്‍ഷങ്ങളുമായി പ്രവര്‍ത്തനരഹിതമായിട്ടും നന്നാക്കാന്‍ തയ്യാറാകാത്ത അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ബിജെപി നഗരൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആര്.ഗിരീഷ് ബാബുവിന്റെ നേതൃത്വത്തില്‍ റ്റിറ്റിഐ യെ തടഞ്ഞ് വച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ അഡീഷണല്‍ എസ്ഐ അശോകനും സബ് ഡിവിഷന് എഞ്ചിനീയറും സ്ഥലത്തെത്തി ചര്‍ച്ച നടത്തി. നഗരൂര്‍ ടെലഫോണ്‍ എക്സചേഞ്ച് പരിധിയില്‍ പ്രവര്‍ത്തന രഹിതമായി കിടക്കുന്ന മുഴുവന്‍ ഫോണുകളും ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തന ക്ഷമമാക്കുമെന്നഉറപ്പിന്മേല് സമരം അവസാനിപ്പിച്ചു. സമരത്തിന് മലയ്ക്കല്‍ ശ്രീകുമാര്‍, തേക്കിന് കാട് രാജേഷ്, ശാര്‍ങ്ധരന്‍, കൃഷ്ണകുമാര്‍, സതീശന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: