നെടുമങ്ങാട്: നെടുമങ്ങാട് മഞ്ച റോഡില്‍ ടെക്നിക്കല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍. കൊക്കോതമംഗലം ചിറത്തലയ്ക്കല്‍ വീട്ടില്‍ സുകുമാരന്‍നായരുടെ മകന് അനില്‍കുമാറാണ്(42) നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്. നെടുമങ്ങാട് എസ്ഐ രാകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: